മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മിലാദ് കമ്മിറ്റി 2025 പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം: ഫണ്ട് ഉദ്ഘാടനം ചെയ്തു

മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മിലാദ് കമ്മിറ്റി 2025 പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം: ഫണ്ട് ഉദ്ഘാടനം ചെയ്തു



മാണിക്കോത്ത്: മാണിക്കോത്ത്' മുസ്ലിം ജമാഅത്ത് മിലാദ് കമ്മിറ്റി 2025 പ്രവർത്തനത്തിന്  ഉജ്ജ്വല തുടക്കം കുറിച്ച് പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.


ജമാഅത്ത് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവർത്തകനും യുവ ഗൾഫ് വ്യാപാരിയും സിംകോ ഗ്രൂപ്പ് ചെയർമാനുമായ  എം കെ നാസർ ഫ്രൂട്ട്, മിലാദ് കമ്മിറ്റി ചെയർമാൻ എം എൻ ഇസ്മായിലിന് കൈമാറി ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു. 

മഹല്ല് ഖത്തീബ് മുഹിയുദ്ധീൻ അൽ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മീലാദ് കമ്മിറ്റി ചെയർമാൻ എം എൻ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി എം പി നൗഷാദ്, ട്രഷറർ സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, ,കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാർ മൗലവി, ആദം ദാരിമി, മീലാദ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് പി , ബാടോത്ത് അബ്ദുൽ റഹ്മാൻ ഹാജി,അസീസ് മാണിക്കോത്ത്, സമീർ മാണിക്കോത്ത്, റൗഫ് പാലക്കി, അബ്ദുൽ ഖാദർ പാലക്കി, നൗഷാദ് ബദർ , ബാടോത്ത്  ഇബ്രാഹിം ഹാജി, ലീഗ്  മജീദ്, ശെരീഫ് ഫ്രൂട്ട് തുടങ്ങിയവരും മഹല്ല് നിവാസികളും പങ്കെടുത്തു. മിലാദ് കമ്മിറ്റി ജനറൽ കൺവീനർ മാണിക്കോത്ത് അബൂബക്കർ സ്വാഗതംവും, വൈസ് ചെയർമാൻ കരീം  മൈത്രി നന്ദിയും പറഞ്ഞു,


Post a Comment

0 Comments