ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി ദേശീയപാതയുടെയരികിൽ വളർത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ദേശീയപാതയിലെ സർവീസ് റോഡിന് സമീപത്തെ ട്രക്ക് പാർക്കിംഗ് ഏരിയയിൽ ആണ് മൂന്നടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. വിവരത്തെ തുടർന്നു കുമ്പള എക്സൈസ് അധികൃതർ സ്ഥലത്തെത്തി. എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും ചെടി കസ്റ്റഡിയിലെടുത്തു. ഒരു എൻഡിപിഎസ് കേസും രജിസ്റ്റർ ചെയ്തു. ചെടി വളർത്തിയത് ആരാണെന്ന് അറിയാത്തതിനാൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ വി മനാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്.ടി.കെ, അഖിലേഷ്.എം.എം, രാഹുൽ.ഇ എന്നിവരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

0 Comments