60 കാരന്‍ മദ്രസ വിദ്യാര്‍ത്ഥിക്ക് കാറില്‍ ലിഫ്റ്റ് നല്‍കി ഉമ്മ വച്ചു; പോക്‌സോ കേസ്

60 കാരന്‍ മദ്രസ വിദ്യാര്‍ത്ഥിക്ക് കാറില്‍ ലിഫ്റ്റ് നല്‍കി ഉമ്മ വച്ചു; പോക്‌സോ കേസ്



കാഞ്ഞങ്ങാട്: മദ്രസ വിദ്യാര്‍ത്ഥിക്ക് കാറില്‍ ലിഫ്റ്റ് നല്‍കിയ 60 കാരന്‍ യാത്രയ്ക്കിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 13 കാരന്റെ പരാതി പ്രകാരം പരപ്പ സ്വദേശിയായ റസാഖ് (60) എന്ന ആള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്രസ ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ കാറില്‍ എത്തിയ റസാഖ് കുട്ടിക്ക് ലിഫ്റ്റ് നല്‍കി. യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥിയെ ഉമ്മ വയ്ക്കുകയായിരുന്നുവെന്നു പറയുന്നു. വിദ്യാര്‍ത്ഥി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments