അതിഞ്ഞാൽ: ഗവ മാപ്പിള എൽ പി സ്കൂൾ അജാനൂരിൽ വിജയോത്സവവും , പാരന്റിങ് ക്ലാസും നടത്തി. സബ്ജില്ലാതലത്തിൽ കലാകായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, രക്ഷിതാക്കൾക്കുള്ള പാരന്റിങ് ഗ്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും , ഉപഹാര വിതരണവും സ്ക്കൂൾ വികസന സമിതി അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ എം ഹമീദ് ഹാജി നിർവഹിച്ചു. പ്രമുഖ ട്രെയിനറും ലിവ് ടു സ്‌മൈൽ ഡയറക്ടറുമായ ഇർഫാദ് മായിപ്പാടി ക്ലാസ് കൈകാര്യം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംഷീർ ബി അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ കെ കുഞ്ഞു മൊയ്തീൻ, പി ടി എ വൈസ് പ്രസിഡണ്ട്മാരായ ഷബീർ ഹസൻ, ഷാഹ്‌സാദ് ബാംഗ്സൺ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ ഗുലാം മുഹമ്മദ് മുഹമ്മദ് എം ടി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പി കെ നന്ദിയും പറഞ്ഞു.

0 Comments