മാണിക്കോത്ത്: മുസ്ലിം ലീഗ് വാർഡ് ഭാരവാഹിയും ഫോട്ടോഗ്രാഫറുമായ കരീം മൈത്രിയുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂട് കത്തി നശിച്ചനിലയിൽ. ഇന്ന് രാവിലെ കാണപ്പെട്ടത് കോഴിക്കൂടിനകത്ത് സൂക്ഷിച്ചിരുന്ന സാധനളും വെള്ളത്തിൻ്റെ പൈപ്പുകളും കട്ടിലയും ജനാലയും കത്തി നശിച്ചു.
കൂടുതൽ കത്തിപ്പടരാത്തത് കൊണ്ട് വൻദുരന്തം ഒഴിവായി. പുലർച്ചയാണ് സംഭവം നടന്നത് എന്ന് മനസ്സിലാകുന്നു രാവിലെയായിട്ടും പുക ഉയരുന്നുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിക്കുകയും സോഷ്യൽ മീഡിയയിൽ കരീം മൈത്രി പ്രചരണം നടത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്

0 Comments