കാഞ്ഞങ്ങാട്: നവീകരിച്ച കാഞ്ഞങ്ങാട് മുറിയനാവി മുഹ്‌യദ്ദീൻ മസ്ജിദ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുറിയനാവി മസ്ജിദ് ഇമാം ഹാഫിള് മുഹമ്മദ് സ്വബാഹ് ഖിറാഅത്ത് നടത്തി. സ്വാഗത സംഘം ചെയർമാൻ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ജമാഅത് ഖത്തീബ് അബ്ദുൾ അസീസ് അഷ്റഫി മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കൺവീനർ പി.കെ. സുബൈർ, ട്രഷറർ സി എച്ച് മുസ്തഫ, മുബാറക്ക് ഹസൈനാർ ഹാജി, ബഷീർ വെള്ളിക്കോത്ത്, എം.കെ.അബൂബക്കർ ഹാജി, പി.കെ.അബ്ദുള്ള കുഞ്ഞി ഹാജി, വി.കെ. അസീസ് ഹാജി മങ്കയം, എ. ഹമീദ് ഹാജി, സി.എച്ച്.അബ്ദുൾ കരീം ഹാജി, സി.കെ.അഷ്റഫ്, എം.അബൂബക്കർ ഹാജി, അഷ്റഫ് എടനീർ , ശംസുദ്ദീൻ കെ.എച്ച്, സി.യൂസഫ് ഹാജി, ശിഹാബ് മാസ്റ്റർ, കെ.മുഹമ്മദ് കുഞ്ഞി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാവാനഗർ ദഫ്സംഘം അവതരിപ്പിച്ച മെഗാ ദഫ് പ്രദർശനവും, സുബൈർ മാസ്റ്റർ തോട്ടിക്കൽ ആന്റ് പാർട്ടി അവതരിപ്പിച്ച അധികാരം തകർത്ത കിനാക്കൾ എന്ന ഇസ്ലാമിക കഥാപ്രസംഗവും നടന്നു.

0 Comments