ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിലുണ്ടാകുന്ന വീഴ്ചകളാണ് പലപ്പോഴും അപേക്ഷകള്‍ പരിഹരമാകാതെ കെട്ടിക്കിടക്കാന്‍ കാരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും കെടുകാര്യസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചോ, നടപടികളിലെ കാലതാമസം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അധികാരികളെ അറിയിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരാതി പരിഹാരപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments