ഞായറാഴ്‌ച, ഓഗസ്റ്റ് 13, 2017
പാണത്തൂർ: നാടിനെയും നാട്ടുകാരെയും കണ്ണീരണിയിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ സന ഫാത്തിമയുടെ വീടു മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി ശാഖ പ്രവർത്തകർ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സമാശ്വാസ സഹായ നിധി കൈമാറുകയും ചെയ്തു.
കുടുംബത്തിന്റെ സ്വപ്നങ്ങളെ വിധി കവർന്നെടുത്തപ്പോൾ കൂടെ നിന്ന മനുഷ്യ കൂട്ടായ്മ സമൂഹത്തിനു വലിയ ഒരു സന്ദേശമാണ് പകർന്നു നൽകിയതെന്നും , അപകടത്തിൽ പെടുന്നവരുടെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനേക്കാൾ നമ്മുടെ ഒരു കൈസഹായമാണ് അവർക്ക് ആവശ്യം എന്നു ട്രസ്റ്റ് ചെയർമാൻ ബെസ്റ്റ് ഇന്ത്യ റഫീക് പ്രസ്താവനയിൽ പറഞ്ഞു . പ്രവർത്തകരായ മുഹമ്മദ്‌ കുഞ്ഞി കെ .സി , ശിഹാബ് സി .കെ ,
ത്വയ്യിബ് ചിത്താരി, എ .കെ അബ്ദുൽ ഖാദർ, ഹബീബ് തായൽ, ഇർഷാദ്‌ എം .ജി, നാസർ തായൽ, മനാഫ് ചിത്താരി, സായിദ് ചിത്താരി, റിയാസ് അമലടുക്കം എന്നിവർ വീട് സന്ദര്ശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ