വെള്ളിയാഴ്‌ച, ഓഗസ്റ്റ് 25, 2017
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം വാസിം അബ്ദുല്‍ നാസര്‍ എന്ന വിദ്യാര്‍ഥിയെ റാഗിംഗ് ചെയ്തതുമായി ബന്ധപ്പെട്ട് അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 22 വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തതായി പ്രിന്‍സിപല്‍ അറിയിച്ചു. കുടാതെ ഈ കുട്ടികള്‍ക്ക് മേല്‍ റാഗിംഗ് നിരോധന നിയമ പ്രകാരം പൊലിസില്‍ കേസ് നല്‍കാനും ഇന്ന് സ്‌കൂളില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ തന്നെ വാസിമിന്റെ പിതാവിന്റെ പരാതിയില്‍ കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് കേസെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കൂട്ടമായെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ