ഗുർമീതും ദത്ത്പുത്രിയും കിടക്ക പങ്കിടുന്നത് നേരിൽ കണ്ടെന്ന് ഭർത്താവ്

ഗുർമീതും ദത്ത്പുത്രിയും കിടക്ക പങ്കിടുന്നത് നേരിൽ കണ്ടെന്ന് ഭർത്താവ്

ന്യൂഡൽഹി: പീ‌ഡനക്കേസിൽ ഇരുപത് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ഗുർമീത് റാം റഹീം സിംഗിന് തന്റെ വളർത്ത് മകൾ ഹണിപ്രീത് ഇൻസാനുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി ആരോപണം. ഒരു തവണ ഇരുവരും കിടക്ക പങ്കിടുന്നത് കണ്ടതിനാലാണ് ഹണിപ്രീതിനെ വിവാഹമോചനം ചെയ്‌തതെന്നും അവരുടെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്‌ത വ്യക്തമാക്കി.

ഗുർമീതിന്റെ ദത്തുപുത്രിയെന്ന പേരിൽ അറിയപ്പെടുന്ന പ്രിയങ്ക തനേജയെന്ന ഹണിപ്രീതിനെ 1999ലാണ് വിശ്വാസ് വിവാഹം ചെയ്യുന്നത്. എന്നാൽ ഇദ്ദേഹം 2011ൽ കോടതിയിൽ സമർപ്പിച്ച വിവാഹ മോചന ഹർജിയിലാണ് തന്റെ ഭാര്യയുമായി ഗുർമീതിന് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് ആരോപിക്കുന്നത്. ഒരിക്കൽ താൻ ഇരുവരും കിടക്ക പങ്കിടുന്നത് പിടികൂടിയെന്നും അദ്ദേഹം ആരോപിക്കുന്നു.

'ഒരിക്കൽ താനും ഹണീപ്രീതും ഗുർമീത് ബാബയുടെ സ്വകാര്യ വസതി സന്ദർശിക്കാനെത്തി. എന്റെ ഭാര്യ ബാബയ്‌ക്കൊപ്പമായിരുന്നു. എന്നാൽ എന്തോ കാരണത്താൽ അവർ തങ്ങിയിരുന്ന മുറിയുടെ വാതിൽ തുറന്ന് കിടന്നു. ഇരുവരും നഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ഞാൻ കണ്ടത്. എന്നെ കണ്ടതും അവർ ഞെട്ടി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ബാബ ഭീഷണിപ്പെടുത്തിയെന്നും' മുൻപ് ദേര സച്ചയുടെ അനുയായി ആയിരുന്ന വിശ്വാസ് പറഞ്ഞു.

പലപ്പോഴും ഗുർമീതിനൊപ്പം താനും ഭാര്യയും ഉള്ളപ്പോൾ, ഹണിപ്രീതിനെ തനിക്കൊപ്പം ഉറങ്ങാൻ ഗുർമീത് അനുവദിക്കാറില്ലായിരുന്നെന്നും ഇരുവരും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്നും വിശ്വാസ് ആരോപിച്ചു. ഹണിപ്രീതിനെ ദത്തെടുത്തത് ദുരുദ്ദേശത്തോട് കൂടിയായാണെന്നും ഇയാൾ വിവാഹമോചന ഹർജിയിൽ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ ശിക്ഷാ വിധിക്ക് പിന്നാലെ ജയിലിൽ ഗുർമീതിനോടൊപ്പം കഴിയാൻ അനുവദിക്കണമെന്ന് ഹണിപ്രീത് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

Post a Comment

0 Comments