തൃക്കരിപ്പൂർ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കരിപ്പൂർ യൂണിറ്റ് കമ്മിറ്റി ഡിസംബർ 15 മുതൽ 2018 ജനുവരി 1 വരെ സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ മഹോത്സവത്തിന്റെ മീഡിയ - സോഷ്യൽ മീഡിയ കമ്മിറ്റി യോഗം തൃക്കരിപ്പൂർ വ്യാപാരി ഭവനിൽ ചേർന്നു.
ടി.വി. ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ കെ.വി ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. ഏ.ജി. നൂറുൽ അമീൻ, ഫായിസ് കവ്വായി, ആരിഫ് തങ്കയം, അറഫാത്ത് ചെറുവത്തൂർ, ടി.എം.സി. ഇബ്രാഹിം, പ്രസാദ് ടി സി എൻ,പി.പി.നാസർ എന്നിവർ സംസാരിച്ചു. പി.മഷ്ഹൂദ് സ്വാഗതവും സി.എച്ച്.അബ്ദുൽ റഹീം നന്ദിയും പറഞ്ഞു
0 Comments