കാഞ്ഞങ്ങാട്: ജി.എസ്.ടി നെറ്റ് വര്‍ക്ക് സംവിധാത്തിലെ അപാതകളും അതുവഴി മാസം തോറും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണുകളുടെ അതീവ ഗുരുതരമായ സങ്കീര്‍ണതകളും ചെറുകിട വ്യാപാര വ്യവസായ മേഖലകളെയും ആ മേഖലയിലെ സേവന ദാതാക്കളായ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് സമൂഹത്തിനെയും ഉന്മൂലനം ചെയ്യു മെന്ന് ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്റ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ലോകം ആകെ അംഗീകരിച്ചിട്ടുള്ള ഒരു പരിഷ്‌കൃത നികുതി സംവിധാനമാണ് ജി.എസ്.ടി എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട അപരിഷ്‌കൃത രൂപമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപിലാക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യന്‍ ജി.എസ്.ടി പരേക്ഷ നികുതി മേഖലയില്‍ ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജി.എസ്.ടി.യിലൂ ടെ പിരി ച്ചെടുക്കുന്ന ഒരു മാസത്തെ മൊത്തം രജിസ്‌ട്രേഡ് വ്യാപാരികളില്‍ കേവലം 14 ശതമാനം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ കേവലം പത്ത് ശതമാനം പിരിക്കുവാന്‍ 86 ശതമാനം രജിസ്‌ട്രേര്‍ഡ് വ്യാപാരികളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും ടാക്‌സ് പ്രക്ടീഷണര്‍മാര്‍ പറയുന്നു. അശാസ്ത്രീയമായ ജി.എസ്.ടി നെറ്റ് വര്‍ക്ക് സംവിധാനം പരിഷ്‌കരിക്കുക, ഒരു മാസത്തെ നാലു റിട്ടേണ്‍ എന്നത് രണ്ട് എണ്ണമാക്കി നിജ പ്പെടുത്തുക, മാസം തോറുമുള്ള റി ട്ടേണ്‍ ലളിതവല്‍കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ടാക്‌സ് പ്രാക്ടീഷണേഴ്‌സ് ആവശ്യ പ്പെട്ടു.
പത്ര സ മ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി സു രേഷ് ബാബു, മറ്റു ഭാരവാഹികളായ മനോജ് കുമാര്‍, നവീന്‍ കുമാര്‍, മറിയാമ്മ, നാഗരാജന്‍ എന്നിവര്‍ സംബന്ധിച്ചു
0 Comments