നെഹ്‌റുകോളേജിന് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ്

നെഹ്‌റുകോളേജിന് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റുകോളേജിന് നാക്ക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് ലഭിച്ചു. ഇതു തുടര്‍ച്ചയായി രണ്ടാം  തവണയാണ് എ.ഗ്രേഡ് ലഭിക്കുന്നത്. കോളേജിന് ആദ്യ തവണ ബി ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണ തിളക്കമാര്‍ന്ന പ്രകടനമാണ് നെഹ്‌റുകോളേജ് നടത്തിയത്. അതുകൊണ്ടു തന്നെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ ഉയര്‍ന്ന ഗ്രേഡും നെഹ്‌റുവിനെ തേടിയെത്തി. 3.35 ആണ് ഗ്രേഡ്. പ്രധാനമായും ഏഴു ഘടകങ്ങള്‍ക്കാണ് കോളേജ് ഊന്നല്‍ നല്‍കിയത്.

Post a Comment

0 Comments