കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ പ്രചരണാര്‍ത്ഥം കെ.എസ്.യു ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഷീദ് വി.പി ഉദ്ഘാടനം ചെയ്തു. ആര്.എസ്.എസ് ഏജന്റായി വിദ്യാഭ്യാസ മന്ത്രി മാറിയതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളില്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് നോവല്‍ ടോമി ജോസഫ് അധ്യക്ഷനായി. നവനീത് ചന്ദ്രന് , നിഖില്‍ ചിറക്കാല്‍ , കീര്‍ത്തി വി നാഥ് , വൈഷ്ണവ് , മാര്ട്ടിന് എബ്രഹാം, ഗോകുല്‍ ജി നായര്‍ , ശ്രുതി സാഗര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments