കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി തൊഴിലവകാശം സംരക്ഷിക്കുക, വർഗ്ഗീയതയെ തടയുക എന്ന മുദ്രാവാക്യമുയർത്തി നവംബർ ഏഴാം തീയ്യതി എസ് ടി യു ദേശീയ തലത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിലും, നവംമ്പർ 9, 10, 11, തീയ്യതികളിൽ സംയുക്ത ട്രേഡ് തൊഴിലാളി യൂണിയന്റെ കീഴിൽ സംഘടിപ്പിക്കുന്ന മഹാധർണ്ണയിലും പങ്കെടുക്കുന്നവർക്ക് എസ് ടി യു മാണിക്കോത്ത് യൂണിറ്റ് പതാക കൈമാറി.
എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ മേസ്ത്രിക്ക് മാണിക്കോത്ത് യൂണിറ്റ് സെക്രട്ടറി അഹമ്മദ് കപ്പണക്കാലും മറ്റ് ഭാരവാഹികളും ചേർന്നാണ് പതാക കൈമാറിയത്. യൂനുസ് വടകര മുക്ക്, കരീം കുശാൽനഗർ ജാഫർ മൂവാരിക്കുണ്ട്, മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ, എൽ കെ ഇബ്രാഹിം,കരീം മൂന്നാംമൈൽ, കരീം മൈത്രി,ഷൂക്കൂർ ബാവാനഗർ,റഷീദ് മുറിയനാവി, അഹമ്മദ് കപ്പണക്കാൽ, മൊയ്തീൻ എംഎ, അസീസ് മാണിക്കോത്ത്,എം കെ സുബൈർ ചിത്താരി, അന്തുമായി ബദർ നഗർ,അൻസാർ ചിത്താരി, സിറാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments