കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ദിലീപിനെ സന്ദർശിക്കാൻ സിദ്ദിഖിന് അനുമതി നൽകിയത് അപേക്ഷ പോലും വാങ്ങാതെയാണെന്ന് വ്യക്തമായി. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സന്ദർശകരെ അനുവദിച്ചതിൽ ദിലീപിന് മാത്രം ചില പ്രത്യേക പരിഗണനകൾ ലഭിച്ചുവെന്നാണ് ജയിൽ രേഖകൾ വ്യക്തമാക്കുന്നത്,
നടിയെ ആക്രമിച്ച കേസിൽ ജൂലായ് പത്തിനാണ് ദിലീപ് അറസ്‌റ്റിലാവുന്നത്. പിന്നീട് ആലുവ സബ്‌ജയിലിൽ തടവിലായ ദിലീപിന് കൂടുതൽ സന്ദർശകരെ അനുവദിച്ചത് വൻവിവാദമായിരുന്നു. അവധി ദിനങ്ങളിൽ പോലും ദിലീപിന് സന്ദർശകരെ അനുവദിച്ചതായി ജയിൽ രേഖകളിൽ നിന്നും വ്യക്തമാണ്.
നടൻ ജയറാമിൽ നിന്ന് മതിയായ രേഖകൾ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കെെമാറാൻ അനുമതി നൽകിയത്. ഒരു ദിവസം മാത്രം13 പേർക്ക് വരെ സന്ദർശനം അനുവദിച്ചതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സിനിമാ പ്രവർത്തകർ ജയിലിൽ എത്തിയതെന്നും സന്ദർശക രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
0 Comments