മോട്ടോര്‍ സൈക്കിളില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 31 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാസര്‍കോട്: മോട്ടോര്‍ സൈക്കിളില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 31,25,700 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വേലാശ്വരം എടപ്പാനി ഹൗസില്‍ കൃഷ്ണന്റെ മകന്‍ എ. ശരതിന്(17) കോയമ്പത്തൂരിലെ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് മോട്ടോര്‍ ആക്സഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ വിധി. 2015 ജൂണ്‍ 30ന് പുല്ലൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. മറ്റൊരാള്‍ ഓടിച്ചുപോവുകയായിരുന്ന കെ.എല്‍.60 ബി5760 നമ്പര്‍ മോട്ടോര്‍ സൈക്കിളിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു ശരത്. എതിരെ വരികയായിരുന്ന ടി.എ. 41 എ.എല്‍6829 നമ്പര്‍ ലോറി മോട്ടോര്‍ സൈക്കിളിലിടിക്കുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ