ബുധനാഴ്‌ച, ജൂൺ 20, 2018
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍വെച്ച് മുണ്ടുമാറ്റി നിയമ വിദ്യാര്‍ഥിനിയോട് ലിംഗം കാണിച്ച വയോധികനെ പൊലിസ് അന്വേഷിക്കുന്നു. മംഗലാപുരത്തെ എസ്ഡിഎം ലോ കോളേജ് വിദ്യാര്‍ത്ഥിനിയായ കവിതാ ജെ കല്ലൂരാണ് തന്നോട് മോശമായി പെരുമാറിയ വയോധികനെതിരെ ഹോസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയത്. ഈക്കാര്യം വെളിപ്പെടുത്തി കവിത എഫ്.ബിയില്‍ പോസ്റ്റുമിട്ടിരുന്നു. ഇയാളെ കൈകാര്യം ചെയ്താതയും പോസ്റ്റില്‍ പറഞ്ഞിരുന്നു. മംഗലാപുരത്തേക്ക് പോകാനായി ഏറനാട് ട്രെയിനിനായി കാഞ്ഞങ്ങാട് സ്റ്റേഷനിലിരിക്കുകയായിരുന്നു കവിത. ഇതിനിടയിലാണ് വയോധികന്‍ മുണ്ട് മാറ്റി ലിംഗം കാണിച്ചത്. ഇതേതുടര്‍ന്ന് ഷര്‍ട്ടിന് പിടിച്ച് നാലുതല്ലുകൊടുക്കുകയായിരുന്നെന്ന് കവിത എഫ്.ബിയില്‍ പറഞ്ഞിരുന്നു. ഇതോടെ ഇനി ഇതുപോലെ ഒരുപെണ്ണിനോടും ആവര്‍ത്തിക്കില്ലെന്ന് കരഞ്ഞ് പറഞ്ഞ് വയോധികന്‍ പോയതായും കവിത പറയുന്നു.

വയോധികന്റെ വീഡിയോ എടുത്ത് എഫ്ബിയില്‍ ഇട്ടാല്‍ അയാളെ തല്ലാമായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടേനെ എന്നാല്‍ സ്റ്റേഷനില്‍ നിരവധി ആള്‍ക്കാര്‍ ഉണ്ടായിട്ടും ആരും തന്നെ സഹായിക്കാന്‍ വന്നില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ തന്റെ അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കില്ലെന്നും  രണ്ടെണ്ണം കൊടുക്കാനുള്ള മാനസിക ധൈര്യമുള്ളത് കൊണ്ട് തന്റെ മനസിന് ആശ്വസിക്കാമെന്നും കവിത തന്റെ പോസ്റ്റിലൂടെ പറയുന്നു


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ