വ്യാഴാഴ്‌ച, ജൂൺ 21, 2018
കാഞ്ഞങ്ങാട്: (www.mediaplusnews.com) കള്ളാര്‍  ബളാല്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ഓണിയില്‍ ഇന്ന് രാവിലെ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കു വെടി വെച്ച ശേഷം വയനാട്ടി ലേക്ക് കൊണ്ടു പോകാനായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ എത്തിച്ച പുലി രാത്രിയോടെ ചത്തു.  പനത്തടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു കീഴില്‍ കള്ളാര്‍ പഞ്ചായത്തില്‍ പെട്ട പ്രദേശത്താണ് പുലി കുടുങ്ങിയത് . വയനാട് ബത്തേരിയിലെ വനംവകുപ്പിലെ വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പുലിയെ മയക്കു വെടി വെച്ചു വീഴ്ത്തിയത്. നിബിഡ വനമല്ലാത്തതും ജനവാസ കേന്ദ്രവുമായതിനാല്‍ പുലിയെ കള്ളാറിലെ കാടുകളില്‍ വിടാതെ വയനാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. ബളാല്‍ റോഡില്‍ ഓണിയില്‍ മുണ്ടാത്ത് സുകുമാരന്റെ പറമ്പില്‍ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. രാവിലെ എട്ടു മണിയോടെ പണിക്കു പോകുന്ന സ്ത്രീകളാണ് പുലി കെണിയില്‍ വീണതായി കണ്ടത്. (www.mediaplusnews.com)  പുലിയുടെ വയര്‍ ഭാഗമാണ് കേബിള്‍ കുരുക്കില്‍ പെട്ടത്. പുലിയുടെ അര ഭാഗത്ത് കേബിള്‍ കൊണ്ടുണ്ടാക്കിയ കുരുക്ക് മുറുകിയ നിലയിലായിരുന്നു. പുലി അവശതയിലായിരുന്നു.  പുലി കെണിയില്‍ കുടുങ്ങിയതറിഞ്ഞ് നൂറുകണക്കിനാളുകളാണ് കാണാനെത്തിയത്. ഇവരെ പൊലീസ് തടഞ്ഞു. അതേ സമയം പ്രദേശത്ത് ഏറെ നാളായി പുലി ശല്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി കാടുകള്‍ പരിശോധിച്ചിരുന്നുവെങ്കിലും കാട്ടുപൂച്ചയുടതാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടെയാണ് ഇന്നലെ പുലി കുടുങ്ങിയത്. ഈ പ്രദേശത്തു നിന്നു രണ്ട് കിലോ മീറ്റര്‍  അകലെ പാല്‍ച്ചുരം തട്ടില്‍ രണ്ട്(www.mediaplusnews.com)  വര്‍ഷം മുമ്പ് പുലിയെ ചത്തനിലതില്‍ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്ത്, പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ. മധുസൂദനന്‍, മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ വി.എസ്. വിനോദ് കുമാര്‍, കെ. അനിലന്‍, കാഞ്ഞങ്ങാട് റേഞ്ച് സ്‌പെഷല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ ടി. പ്രഭാകരന്‍, ഭീമനടി സെക്ഷന്‍ ഓഫിസര്‍ പി.ടി. രാജന്‍, ഒ.എ. ഗിരീഷ് കുമാര്‍, രാജപുരം എസ്‌ഐ എം.വി. ഷിജു എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ