ബുധനാഴ്‌ച, ജൂലൈ 18, 2018
കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മാനവികതയുടെ കാവലാളുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടി കാസര്‍കോട് നടക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ശിഹാബ് തങ്ങളുടെ ഒമ്പതാം ചരമ വാര്‍ഷിക ദിനമായ ആഗസ്ത് ഒന്നിന് രണ്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാകും. എം.പി അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തും.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ പ്രസംഗിക്കും. മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക അനുബന്ധ സംഘടനകളുടെ മുഴുവന്‍ ഘടകത്തിലെയും കൗണ്‍സില്‍ അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തകമാര്‍ നിര്‍ബന്ധമായും ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ട ഘടകങ്ങളോട് ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ