രാഹുലിന്റെ മോദി ആലിംഗനം: കയ്യടിച്ച് ശിവസേനയും; ഇതൊരു തുടക്കം മാത്രം

രാഹുലിന്റെ മോദി ആലിംഗനം: കയ്യടിച്ച് ശിവസേനയും; ഇതൊരു തുടക്കം മാത്രം

ബിജെപിയുമായി ഇടഞ്ഞു അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറിനിന്ന ശിവസേന രാഹുല്‍ ഗാന്ധിയുടെ ലോകസഭാ പ്രസംഗത്തെ പുകഴ്ത്തി രംഗത്ത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് നടത്തിയ പ്രസംഗത്തിനിടിയില്‍ മോദിയെ ആലിംഗനം ചെയ്തതും ശിവസേന പുകഴ്ത്തി. രാഹുല്‍ യഥാര്‍ത്ഥ രാഷ്ട്രീയ വഴിയില്‍ തന്നെയാണെന്നാണ് ഉദ്ദവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയുടെ നിലപാട്.

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പാര്‍ട്ടിയാണ് ശിവസേന. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ വിമുഖനായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസത്തെ ലോകസഭാ പ്രസംഗത്തോടെ രാഷ്ട്രീയ തന്ത്രങ്ങള്‍ തനിക്കും വശമാണെന്ന് ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് അധ്യക്ഷന് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മികച്ച കയ്യടി ലഭിച്ചു.

പ്രസംഗത്തിനിടയില്‍ മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നീക്കം പ്രധാനമന്ത്രിയെ അല്‍പ്പനേരം സ്തബ്ധനാക്കിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതൊരു ആലിംഗനമായിരുന്നില്ല. മോദിക്ക് അതൊരു ഷോക്ക് ആയിരുന്നു. ആളുകള്‍ പറയും അതൊരു നാടകമായിരന്നുവെന്ന്. എന്നാല്‍ രാഷ്ട്രീയത്തില്‍ നാടകങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിശ്വാസ പ്രമേയത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയും എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്ന ശിവസേന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് വിപ്പ് പിന്‍വലിക്കുകയും വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്ത് ബിജെപിയെ അമ്പരപ്പിച്ചിരുന്നു.

Post a Comment

0 Comments