സൗത്ത് ചിത്താരിയിൽ മജ്ലിസുന്നൂര് മൂന്നാം വാര്‍ഷികവും മതവിജ്ഞാന സദസും ഇന്ന് തുടങ്ങും
Saturday, October 27, 2018
കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് സൗത്ത് ചിത്താരി ശാഖ സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര് മുന്നാം വാര്‍ഷികവും മതവിജ്ഞാന സദസും കഥാപ്രസംഗവും ഒക്ടോബര്‍ 27,28,29 തിയ്യതികളില്‍ മര്‍ഹൂം ഹസന് മുഹമ്മദ് കുഞ്ഞി നഗറില്‍ നടക്കും. 27ന് ശനി മഗ്രിബ് നിസ്കാരനന്തരം സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടിയുടെ കഥാപ്രസംഗം നടക്കും. 28ന് മഗ്രിബ് നമസ്കാരനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരിയുടെയും 29ന് ഇബ്രാഹിം ഖലീല്‍ ഹുദവിയുടെയും പ്രഭാഷണം നടക്കും. തുടര്‍ന്ന് നടക്കുന്ന മജ്ലിസുന്നൂറും കൂട്ടു പ്രാര്‍ഥനയ്ക്കും ശൈഖുന ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍ നേതൃത്വം നല്‍കും.
0 Comments