നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭ ഓഫിസില്‍ പ്രളയ ബാധിതരെ രക്ഷിച്ച മല്‍സ്യത്തൊഴിലാളികൾക്ക് ആദരവായി ജീവന് തുടിക്കുന്ന ചിത്രം
Wednesday, October 31, 2018
കാഞ്ഞങ്ങാട്: പ്രളയ ബാധിതര്‍ക്ക് ആദരവായി നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭ ഓഫിസില്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവന് തുടിക്കുന്ന ചിത്രം ശ്രദ്ധേയമാവുന്നു. പ്ര മോദ് പൊടിപ്പുള്ളം വരച്ച ചിത്രമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ക്ഷോഭിക്കുന്ന കടലില്‍ മീന്‍ പിടിക്കുന്ന മല്‍സ്യ ത്തൊഴിലാളികളാണ് ചിത്രത്തിലുള്ളത്. 1.12 കോടി രൂപയ്ക്ക് നവീകരിച്ച നഗരസഭ ഓഫിസില്‍ ഈ ജീവന് തുടിക്കുന്ന ചിത്രം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം ഗതാഗത വകുപ്പ് മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്തത്.പി.കരുണാകരന് എം.പി അധ്യക്ഷം വഹിച്ചു. ചെയര്മാന് വി.വി.രമേശന് സ്വാഗതവും നഗരസഭാ സെക്രട്ടറി റെനീഷ് നന്ദിയും പറഞ്ഞു.
0 Comments