തിങ്കളാഴ്‌ച, നവംബർ 05, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഒലിച്ചെത്തുന്ന മലിനജലത്തില്‍ നിന്നും യാത്രക്കാര്‍ക്കും സമീപത്ത വ്യാപാരികള്‍ക്കും ഒടുവില്‍ മോചനമായി. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തി റെയില്‍വെസ്റ്റേഷന്‍ റോഡരികില്‍ തളംകെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ദിവസേന നൂറ് കണക്കിന് ആളുകളായണ് ഇത് വഴി നടന്നു പോരുന്നത്. ഇവര്‍ക്കൊക്കെ മൂക്ക് പൊത്താതെ ഇതിലൂടെ പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മീഡിയ പ്ലസ് അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഭവം ജില്ലാ കലക്ടറടക്കം ഇടപ്പെടുകയും നഗരസഭ അധികൃതരുടെ കണ്ണ് തുറപ്പിക്കുകയും ചെയ്തു. മലിനജലം തളംകെട്ടി നിന്ന സ്ഥലത്ത് മണ്ണിട്ട് മൂടി കുമ്മായം വിതറിയാണ് നന്നാക്കിയത്. മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടാന്‍ പ്രത്യേകം ഓവുചാലും നിര്‍മ്മിച്ചു. എന്നാല്‍ മല്‍സ്യമാര്‍ക്കറ്റിനകത്ത് ഇപ്പോഴും മാലിന്യം കെട്ടി നില്‍ക്കുന്നുണ്ട്. മല്‍സ്യമാര്‍ക്കറ്റിനകത്ത് നഗരസഭ മാലിന്യ പ്ലാന്റ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ