മഡിയനില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വന്‍ അപകടം, നാലു പേര്‍ക്ക് പരിക്ക്

മഡിയനില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വന്‍ അപകടം, നാലു പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മഡിയനില്‍ തിങ്കളാഴ്ച ഉച്ചയോടെ വന്‍ അപകടം. കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞി (62), മുസമ്മില്‍(21) എന്നിവര്‍ക്കും ഓട്ടോ ഡ്രൈവറായ സൗത്ത് ചിത്താരിയി ലെ അബ്ദുല്‍ ഖാദര്‍ (50), ഇല്യാസ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഓ ട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടുങ്ങി പോയിരുന്നു. കാഞ്ഞങ്ങാട്ടെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനിടയില്‍ നാട്ടുകാര്‍ ഡ്രൈവറെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചത്. മഡിയനും വാണിയംപാറ റോഡിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമ ല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments