മഡിയനിൽ അപകടത്തില്‍പ്പെട്ടയാളുടെ നാല്പതിനായിരം മോഷ്ടിച്ച കരിമ്പ് വില്പനക്കാരനായ അന്യസംസ്ഥാനകാരന്‍ അറസ്റ്റില്‍
Monday, February 11, 2019
കാഞ്ഞങ്ങാട്: വാഹനപകടത്തില്പ്പെട്ടയാളുടെ കൈയില്‍ നിന്നും നാല്പതിനായിരം മോഷ്ടിച്ച കരിമ്പുവില്പനയ്ക്കാരന് പിടിയില്‍.തിങ്കളാഴ്ച ഉച്ചയ്ക്ക് മഡിയിനില് നടന്ന കാറും ബൈക്കും ഓ ട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ കൂട്ട വാഹനപകടത്തിനിടയില് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരു ടെ പക്കലില്‍ നിന്നാണ് യു.പി സ്വദേശി വിജയന്(46) പണം മോഷ്ടിച്ചതായി നാട്ടുക്കാര് മനസിലാക്കിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് എത്തി ഇയാളെ പരി ശോധിച്ച പ്പോള്‍ 23140 രൂപ വിജയനില്‍ നിന്ന് കിട്ടുകയായിരുന്നു. ചോദ്യം ചെയ്ത പ്പോള്‍ താനല്ല മ റ്റൊരാളാണ് പണം മോഷ്ടിച്ചതെന്ന് വിജയന് പറഞ്ഞു. എന്നാല്‍ അയാളെ പൊലിസിന് കിട്ടിയില്ല. നാട്ടുക്കാര് സന്ദര് ഭോചിതമായി ഇട പ്പെട്ടത് കൊണ്ടാണ് കള്ളന് പിടിയിലായിരിക്കുന്നത്. വിജയന് കുട്ടാളിയായി പോക്രു എന്ന പേരായി മ റ്റൊരാള്‍ അവിടെ ഉണ്ടെന്നും അയാളാണ് പണം മോഷ്ടിച്ചതെന്നും നാട്ടുക്കാരും പറയുന്നു. ഇയാള്‍ക്കായി പൊലിസ് തിരച്ചില്‍ നടത്തുന്നുണ്ട്. കൂട്ടവാഹനപകടത്തില് പരിക്കേറ്റയാളുകളെ കൊണ്ടു പോകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള മോഷണം സൂത്രത്തില്‍ വിജയനും കൂട്ടുക്കാരനും നടത്തിയിരിക്കുന്നത്.
0 Comments