കാസർകോട്: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച പതിനഞ്ചാമത് കാസർകോട് ജില്ലാ ഇസ്ലാമിക് കലാ- സാഹിത്യ മത്സരത്തിൽ സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്റസക്ക് മികച്ച നേട്ടം. സുപ്പർ സീനിയർ വിഭാഗം പദപയറ്റ് മത്സരത്തിൽ ഹാദി അബ്ദുല്ല കൂളിക്കാട് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പ്രബന്ധ രചനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പടപ്പാട്ട് മത്സരത്തിൽ സാബിത്ത് സി എം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഇരുവരും സംസ്ഥാന തലത്തിലേക്ക് അർഹത നേടി. സീനിയർ വിഭാഗം ക്വിസ്സ് മത്സരത്തിൽ ഹാനി കെ കൂളിക്കാട് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. അറബി പ്രസംഗത്തിൽ ലുഐ എം സാജ് എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഅല്ലിം വിഭാഗത്തിൽ മുഹമ്മദ് കുട്ടി.ടി പ്രബന്ധ രചനയിലും പാഠക്കുറിപ്പിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടി. ഖുഥുബ രചനയിൽ ഉസ്മാൻ മുഈനി എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
0 Comments