കാഞ്ഞങ്ങാട് ട്രാഫിക്ക് സര്‍ക്കിള്‍ പുനര്‍ നിര്‍മിച്ചു

കാഞ്ഞങ്ങാട് ട്രാഫിക്ക് സര്‍ക്കിള്‍ പുനര്‍ നിര്‍മിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പൊളിച്ച കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ പുനര്‍ നിര്‍മിച്ചു. കെ.എസ്.ടി.പിയു ടെ നേതൃത്വത്തിലാണ് ചെറിയ രീതിയില്‍ കാഞ്ഞങ്ങാട് ട്രാഫിക്ക് സര്‍ക്കിള്‍ പുനര്‍ നിര്‍മിച്ചിരിക്കുന്നത്. നേരത്തെയുണ്ടായ രൂപത്തില്‍ അല്ല, ട്രാഫിക്ക് സര്‍ക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വരി കല്ല് കെട്ടിയാണ് ട്രാഫിക്ക് സര്‍ക്കിള്‍ പുനര്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ അതിന്റെ നിർമാണ പ്രവർത്തങ്ങൾ  നടക്കുന്നുണ്ട്. എന്നാല്‍ നേരത്തെ ട്രാഫിക്ക് സര്‍ക്കിളുണ്ടായ ഭാഗത്ത് ടാര്‍ ഇട്ടിട്ടില്ല. ചെറിയ രൂപത്തിലാണ് ട്രാഫിക്ക് സര്‍ക്കിള്‍ ഇപ്പോള്‍ പുനര്‍ നിര്‍മാണം നടന്നിരിക്കുന്നത്.

Post a Comment

0 Comments