കാബിനിലിരിക്കുകയായിരുന്ന ബാങ്ക് സെക്രട്ടറിയെ ഡ്രൈവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

കാബിനിലിരിക്കുകയായിരുന്ന ബാങ്ക് സെക്രട്ടറിയെ ഡ്രൈവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു


കാസര്‍കോട്: ഡ്രൈവറുടെ കുത്തേറ്റ് ബാങ്ക് സെക്രട്ടറിക്ക് പരിക്ക്. മഞ്ചേശ്വരം കാര്‍ഷിക വികസനബാങ്ക് സെക്രട്ടറി മൈലാട്ടി സ്വദേശി ടി.വിജയനാണ് (56) പരിക്കേറ്റത്.

കാബിനിലിരിക്കുകയായിരുന്ന വിജയനെ ബാങ്കിന്റെ ഡ്രൈവറും ഷേണി സ്വദേശിയുമായ രമേശന്‍ വാളുപയോഗിച്ച് കുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വിജയനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ഇടതുതോളിന്റെ പിന്‍ഭാഗത്തായിട്ടാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. രമേശന്റെ കൈയില്‍ കത്തിയുമുണ്ടായിരുന്നുവെന്ന് വിജയന്‍ പറയുന്നു. രണ്ടാമത് കുത്താന്‍ ശ്രമിച്ചപ്പോള്‍ വാളില്‍ കയറിപ്പിടിച്ച വിജയന്റെ കൈപ്പത്തി മുറിയുകയും ചെയ്തു.
ഏതാനുംപേര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പേ തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കിയിരുന്നു. പിരിച്ചുവിട്ട ഭരണസമിതിയെ വീണ്ടും അധികാരത്തിലേറാന്‍ സഹായിക്കും
വിധം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കണമെന്നാവശ്യപ്പെട്ട് ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതിനാലാണ് കുത്തിയതെന്നും വിജയന്‍ പറയുന്നു.

വിജയന്റെ മൊഴിയെടുത്തശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു

Post a Comment

0 Comments