കാഞ്ഞങ്ങാട്: പണം സ്വരൂപിച്ച് നല്‍കാമെന്ന് പറഞ്ഞ് പൊള്ളലേറ്റ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ആലത്തൂര്‍ സ്വദേശിക്കെതിരെ കാഞ്ഞങ്ങാട്ടെ ചാരിറ്റി മീഡിയ പ്രവര്‍ത്തകരാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്.
ബദിയടുക്ക നാലമ്പാടിയിലെ അബ്ദുള്റഹിമന്-സുഹ്റ ദമ്പതിമാരുടെ മൂന്നര വയസ്സ് പ്രായമുള്ള ഫാത്തിമത്ത് റസ്വാനയ്ക്കാണ് ഒരുമാസം മുമ്പ് പൊള്ളലേറ്റത്. കുട്ടി മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലാണ്. നിര്‍ധന കുടുംബമായതിനാല്‍ ചാരിറ്റിപ്രവര്‍ത്തകര്‍ പലരും സാഹായിച്ചു. ഇതിനിടെ ആലത്തൂരിലെ ഒരാള്‍ സഹായിക്കാമെന്നേറ്റ് പ്രഥമിക ചെലവുകള്‍ക്കായി 15,000 രൂപ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വാങ്ങിയതായി കാഞ്ഞങ്ങാട്ടെ ചാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനുശേഷം ഇവര്‍ സഹായം ഒന്നും നല്‍കാതെ കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിക്കുയായിരുന്നുവെന്നുമാണ് പരാതി.
0 Comments