വീട്ടമ്മയെ ആക്രമിച്ച് മുക്കുപണ്ടം കവര്‍ന്ന കേസിലെ പ്രതി ഒളിവില്‍

വീട്ടമ്മയെ ആക്രമിച്ച് മുക്കുപണ്ടം കവര്‍ന്ന കേസിലെ പ്രതി ഒളിവില്‍

ആദൂര്‍; റോഡരികില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മുക്കുപണ്ടം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  ബേപ്പ് പൂവാളയിലെ ചന്ദ്രന്റെ ഭാര്യ നാരായണിയുടെ മാലയാണ് സ്‌കൂട്ടറില്‍ എത്തിയ യുവാവ് കവര്‍ന്നത്. വ്യാഴാഴ്ച  രാവിലെ ഇരിയണ്ണി-ബോവിക്കാനം റോഡിലെ പൂവാള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് സ്‌കൂട്ടര്‍ നിര്‍ത്തി താക്കോല്‍ വീണെന്ന് പറഞ്ഞാണ് നാരായണിയെ സമീപിച്ചത്. സംസാരത്തിനിടെ നാരായണിയെ തള്ളി വീഴ്ത്തി കഴുത്തിലുണ്ടായിരുന്ന മാലയുമായി അതേ സ്‌കൂട്ടറില്‍ യുവാവ് സ്ഥലം വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് നാരായണി ആദൂര്‍ പോലീസില്‍ പരാതി നല്‍കി. മോഷണം പോയത് മുക്കുപണ്ടമാണെന്നും പരാതിയില്‍ വ്യക്തമാക്കി.ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Post a Comment

0 Comments