കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട് തന്നെ. ഇതിനായി കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ലോഡ്ജുകളും ഹോട്ടലുകളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ബുക്ക് ചെയ്ത് കഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിയുന്നത്. കാഞ്ഞങ്ങാട്ടെ മുഴുവന്‍ ഹോട്ടലുകളും ലോഡ്ജുകളും വിദ്യാഭ്യസ വകുപ്പ് മാസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്ത് കഴിഞ്ഞു. അതേ, സമയം നേരത്തെ കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന ജീവന്‍ ബാബു ഐ.എ.എസ് ആണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഡയരക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്‍. അ ദ്ദേഹം കാഞ്ഞങ്ങാട് ആണ് കലോല്‍സവം എന്ന് പ്രഖ്യാപിക്കുന്നില്ല. കാസര്‍കോടുകാര്‍ അവിടെ വേണം എന്ന തര്‍ക്കവുമായി മുന്നോട്ട് പോകുന്നതിനാല്‍ ഒരു രാഷ്ട്രീയ തര്‍ക്കത്തിന്റെ ആവശ്യമില്ലാ യെന്ന് കരുതിയാവണം ഇപ്പോഴും കാഞ്ഞങ്ങാട് ആണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വേദിയെന്ന പ്രഖ്യാപനം നടത്താത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്.
0 Comments