ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി

ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി

കാഞ്ഞങ്ങാട്:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കി വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെയും, പാവപ്പെട്ട നിരാലംബരായ രോഗികള്‍ക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുക, പാവപ്പെട്ടവന്റെയും, കൃഷിക്കാരുടെയും ജീവിതം ദുരിതത്തിലാക്കിയ വൈദ്യുതി വര്‍ദ്ധനവിനെതിരെയും പ്രതിഷേധിച്ചു  യു ഡി.എഫ്  അജാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു.
യു ഡി എഫ് ജില്ല കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യ ക്ഷത വഹിച്ചു.  ഡി.സി.സി സെക്രട്ടറി പി. വി. സുരേഷ്, , കാഞ്ഞങ്ങാട് നിയോജക മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍ ഹാജി, കെ പി സി സി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ബഷീര്‍ വെള്ളിക്കോത്ത്, സി എം പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി. കമ്മാരന്‍, സി എം പി ജില്ല സെക്രട്ടറി തമ്പാന്‍ മഡിയന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍, ബ്ലോക്ക് സെക്രട്ടറിമാരായ  എം. കെ. മുഹമ്മദ് കുഞ്ഞി,വി. വി. നിഷാന്ത് കല്ലിങ്കാല്‍ , മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഹമീദ് ഹാജി,,സി. മുഹമ്മദ് കുഞ്ഞി  അരവിന്ദാക്ഷന്‍ നായര്‍ എന്‍. വി., പി. വി.മെമ്പര്‍ ഷീബ സതീശന്‍, മെമ്പര്‍ ഷീബ ഉമ്മര്‍, രവീന്ദ്രന്‍ അജാനൂര്‍ കടപ്പുറം, ഉമേശന്‍ കാട്ടുകുളങ്ങര,വിനു മൂലക്കണ്ടം,  നാരായണന്‍ മൂലക്കണ്ടം,  ബാലകൃഷ്ണന്‍ കിഴക്കുംകര, സി. കെ. ഷറഫുദ്ദിന്‍ ചിത്താരി, പി എം. ഫാറൂഖ്,  തെരുവത്ത് മൂസ്സ,ബാലകൃഷ്ണന്‍ മാസ്റ്റര്‍ പുതിയ കണ്ടം, ഒളിയക്കാല്‍  കുഞ്ഞിരാമന്‍, സി. രത്‌നാകരന്‍, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments