കാഞ്ഞങ്ങാട് : സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗൺസിലർമാരെ പങ്കെടുപ്പിച്ചു കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവിയുടെ അദ്യക്ഷതയിൽ എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് ശകീർ മൗലവി വടകരമുക്ക് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി.എസ് എം എഫ് സംസ്ഥാന ആർ.പി നാസർ മാസ്റ്റർ കല്ലൂരാവി ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ ട്രെഷറർ ശറഫുദ്ധീൻ കുണിയ,കരീം ഫൈസി മുക്കൂട്, പി. ഇസ്മായിൽ മൗലവി, റഷീദ് ഫൈസി ആറങ്ങാടി, അഷ്‌റഫ് ദാരിമി, അഷ്‌റഫ് ഫൈസി ആറങ്ങാടി,യൂനുസ് വടകരമുക്ക്, ആസിഫ് ബല്ലാകടപ്പുറം, റിയാസ് കല്ലൂരാവി, ശറഫുദ്ധീൻ കൊളവയൽ, സിദ്ധീഖ് ഞാണിക്കടവ്, ശരീഫ് മാസ്റ്റർ ബാവ നഗർ,ശിഹാബ് ദാരിമി, അഷ്‌കർ ഞാണിക്കടവ്,ഷഫീഖ് ഹൊസ്ദുർഗ് കടപ്പുറം സൗത്ത്, ഹാഷിർ കല്ലൂരാവി എന്നിവർ സംബന്ധിച്ചു.
0 Comments