മഴ പെയ്യുമ്പോള്‍ കാഞ്ഞങ്ങാട്ടെ തീര പ്രദേശങ്ങള്‍ വെള്ളത്തിനടിയാലത് എന്തുകൊണ്ട്?

മഴ പെയ്യുമ്പോള്‍ കാഞ്ഞങ്ങാട്ടെ തീര പ്രദേശങ്ങള്‍ വെള്ളത്തിനടിയാലത് എന്തുകൊണ്ട്?

കാഞ്ഞങ്ങാട്: മഴ അനുഗ്രഹമായി പെയ്യുമെന്ന് കരുതിയിരുന്ന സ്ഥാനത്ത് അത് ദുരിതമായി പെയ്യുകയാണ് കാഞ്ഞങ്ങാട്. മഴ കനത്തതോടെ  കാഞ്ഞങ്ങാട്ടെ തീര പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനിടിയിലായി മാറുകയായിരുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ തീര പ്രദേശം വെള്ളത്തിനിടിയിലായി മാറിയിരിക്കുന്നത് എന്ന് ഗൗരവമായി  ചിന്തിക്കേണ്ട കാര്യമാണ്. പൂര്‍ണ്ണമായും വയല്‍ നികത്തി വീടുകള്‍ വെക്കുകയും വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് തീരപ്രദേശമാകെ വെള്ളത്തിനിടയിലായി മാറിയിരിക്കുന്നത്.

മഴ തുടങ്ങുന്നതിന് മുമ്പ് വെള്ളം എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്ത ആര്‍ക്കുമുണ്ടായില്ല. അതിന് യോഗങ്ങള്‍ പോലും നടന്നില്ല. മഴ പെയ്തതോടെ പൂര്‍ണ്ണമായും വെള്ളം മൂടി കിടക്കുകയാണ് കാഞ്ഞങ്ങാട് തീര പ്രദേശങ്ങൾ. എവിടേക്കാണ് ഈ വെള്ളം ഒഴുക്കി കളയേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടാത്ത രൂപത്തിലാണ് കാര്യങ്ങളുടെ പോക്ക്. റവന്യു അധികൃതര്‍ക്കും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. മഴക്ക് ശമനമുണ്ടായാല്‍ പ്രതിസന്ധിക്ക് അയവ് വരും എന്ന ഒറ്റ പ്രതീക്ഷ മാത്രമാണ് തീര മേഖലയ്ക്കുള്ളത്.

Post a Comment

0 Comments