നീലേശ്വരം : ബസ്സിറങ്ങി ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ അക്രമിച്ച് പണവും മൊബൈല്‍ഫോണും തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട് പരപ്പച്ചാലിലെ എം കൃഷ്ണ (47)ന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ മാലോം മഞ്ചച്ചാലിലാണ് സംഭവം. ബസിറങ്ങി നടന്നു പോവുകയായിരുന്ന തന്നെ മൂന്നുപേര്‍ അക്രമിക്കുകയും പണവും മൊബൈലും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
0 Comments