ജില്ലയില്‍ 9135 കമുകുകളും, 12,082 വാഴകളും 1886 തെങ്ങുകളും, 3159 റബര്‍, 1043 കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കമുകുകളും, 5712 വാഴകളും 2791 റബര്‍ മരങ്ങളുമാണ് നശിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിനാശം (18.2 ഹെക്ടര്‍) റിപ്പോര്‍ട്ട് ചെയ്തതും പരപ്പ ബ്ലോക്കിലാണ്. നെല്‍കൃഷിയില്‍ കാഞ്ഞങ്ങാട് 20 ഹെക്ടറും, മഞ്ചേശ്വരം അഞ്ച് ഹെക്ടറും, കാസര്‍കോട് മൂന്നും, പരപ്പയില്‍ ഒരു ഹെക്ടറിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു.
0 Comments