കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ കൂട്ടായ്മയായ ലൈവ് കാഞ്ഞങ്ങാടിന്റെ ആദ്യ സംരംഭമായ വിദ്യാർത്ഥികളുടെ ബഹുമുഖ വികസന ശാക്തീകരണ പരിപാടി, ഫോക്കസ് 40 പദ്ധതിക്ക് തുടക്കമായി. യുഎഇ കാഞ്ഞങ്ങാട് മേഖലാ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈവ് കാഞ്ഞങ്ങാട് ജനറൽ കൺവീനർ അസ്ലം ബാവനഗർ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം ട്രഷറർ നാസർ തായൽ നിർവഹിച്ചു. പ്രോജക്ട് ഡയറക്ടർ ടി കെ അബൂസ്വാലിഹ് മാസ്റ്റർ പദ്ധതി അവതരണം നടത്തി. ട്രെയ്നർ നിസാർ പട്ടുവം ക്ലാസെടുത്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ജാഫർ, സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കെ കെ സുബൈർ, ആബിദ് ആറങ്ങാടി, ജംഷിദ് ചിത്താരി, റംഷീദ് തോയമ്മൽ, സാദിഖുൽ അമീൻ, ഹസ്സൻ പടിഞ്ഞാർ, ശംസുദ്ധീൻ കല്ലൂരാവി, സി റിയാസ്, മുഹമ്മദ് കുഞ്ഞി, കരീം കൊളവയൽ, പി പി നസീമ ടീച്ചർ, കദീജ ഹമീദ്, ജബ്ബാർ ചിത്താരി, ജാഫർ മാസ്റ്റർ, യൂസഫ് ഹാജി അരയി, സി മുഹമ്മദ് കുഞ്ഞി, ഹസൈനാർ കല്ലൂരാവി, എം കെ അബ്ദുറഹ്മാൻ, എന്നിവർ സംസാരിച്ചു
0 Comments