കാസർകോട്: തൊഴില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോര്‍ക്ക വകുപ്പും സംയുക്തമായി തിരുവനന്തപുരത്ത് ഈ മാസം 29,30 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം സംഘടിപ്പിക്കും. അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം. കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ്, ആഭ്യന്തര വകുപ്പ,് എഫ്. ആര്‍. ആര്‍. ഒ, തിരുവനന്തപുരം റീജിയണല്‍ പാസ്പ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി താല്‍പര്യമുള്ളവര്‍ക്ക് പരാതികള്‍ നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരം ഒരുക്കും.ഇതിനായി തിരുവനന്തപുരത്ത് തൈക്കാട് നോര്‍ക്ക റൂട്ട്സില്‍ പ്രവര്‍ത്തിക്കുന്ന വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഓഫീസില്‍ ഈ മാസം 26 നകം ഫോണ്‍/ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടണം. ഫോണ്‍ 0471 2336625.
0 Comments