
കാഞ്ഞങ്ങാട്: സെപ്തംബര്‍ ഒന്ന് മുതല്‍ ട്രാഫിക്ക് പരിഷ്‌കരണം കര്‍ശനമാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പത്ര സ മ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ പേ പാര്‍ക്കിംഗ് സംവിധാനത്തിനായി സ്വാകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം ഏറ്റടുക്കും. റോഡുകളില്‍ പാര്‍ക്കിംഗ് ചെയ്യുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. ഏയ് ഓട്ടോ പദ്ധതിക്കെതിരെ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ എതിര്‍പ്പ് സത്യസന്ധമല്ല. യു ടേണ്‍ ഒരുക്കിയാല്‍ പുതുതായി വരുന്ന ഏയ് ഓട്ടോ സംവിധാന ത്തോട് സഹകരിക്കാമെന്ന് പറഞ്ഞ ഓ ട്ടോ തൊഴിലാളികള്‍ പിന്നീട് പത്ര മാധ്യമങ്ങളില്‍ പ്രതികരിച്ച രീതിയെ പറ്റി അറിയില്ല. നഗരസഭയില്‍ വീടില്ലാതെ അപേക്ഷിച്ച 1022 പേരില്‍ അഞ്ഞൂറു പേര്‍ക്ക് വീടുകള്‍ നല്‍കാന്‍ തീരുമാനിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം സ്വരൂപിക്കനായി ഫെബ്രുവരി 25ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ജ്വാല കാര്യ ക്കോടിന്റെ ബാവുള്‍ നാടകം അര ങ്ങേറു മെന്നും ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. പത്ര സ മ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സു ലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മഹമൂദ് മുറിയനാവി, ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എം.എം നാരായണന്‍, വല്‍സലന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments