പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട്: അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ ഹയര്‍ സെക്കണ്ടറിയിലെ കൂട്ടുകാര്‍. പുനരുപയോഗത്തിന്റെ പുതിയ പാഠവുമായി അവര്‍ ഒത്തുചേര്‍ന്നു. ഹരിത കേരളം മിഷന്‍ പെന്‍ ഫ്രണ്ട് പദ്ധതിയില്‍ ഇനി ദുര്‍ഗയിലെ കുട്ടികളും പങ്കുചേരും. എഴുതി തീര്‍ന്ന സമ്പാദ്യം അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിച്ച്  ഇനി സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി  ഉപയോഗപ്പെടുത്തും. ദുര്‍ഗ ഹയര്‍ സെക്കണ്ടറിയിലെ രണ്ടായിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ ഇനി പെന്‍ഫണ്ട് പദ്ധതിയില്‍ അംഗങ്ങളാകും. ഒരു വിദ്യാര്‍ത്ഥി ശരാശരി ഒരു മാസം മൂന്ന് പേനകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹരിത മിഷന്‍ ജില്ലാ കോഡിനേറ്റര്‍  എം പി സുബ്രഹ്മണ്യന്‍ പെന്‍ഫ്രണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു പറഞ്ഞു..പി.ടി.എ പ്രസിഡന്റ് പല്ലവ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ടി വി പ്രദീപ് കുമാര്‍,  സ്റ്റാഫ് സെക്രട്ടറി ടി.വി അരവിന്ദന്‍ സംസാരിച്ചു.

Post a Comment

0 Comments