കാസർകോട്: സംസ്ഥാന സാക്ഷരതാ മിഷന്‍-പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത, പ്ലസ്‌വണ്‍ തുല്യത കോഴ്‌സുകളിലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യത കോഴ്‌സിന് ചേരുന്നതിന് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഏഴാംതരം പാസായവര്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍, പത്താംതരം തോറ്റവര്‍ എന്നിവര്‍ക്ക് ഈ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. പ്ലസ് വണ്‍ തുല്യത കോഴ്‌സിന് ചേരുന്നതിന് 22 വയസ് പൂര്‍ത്തിയായിരിക്കണം. പത്താംതരം പാസായവര്‍, പ്ലസ് ടു തോറ്റവര്‍ പി.ഡി.സി തോറ്റവര്‍, ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയവര്‍ എന്നിങ്ങനെയുളളവര്‍ക്ക് ഈ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9349429596, 9605623396.
0 Comments