കോട്ടയം: റേഷന്‍ സാധനങ്ങളുടെ അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. ചങ്ങനാശേരി സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ പി.ബി അജിയെയാണ് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ചങ്ങനാശേരി വണ്ടിപ്പേട്ട, മനയ്ക്കച്ചിറ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 28 ലോഡ് അരി വെള്ളം കയറി നശിച്ചിരുന്നു. ഈ അരി ഗോഡൗണില്‍ നിന്ന് നീക്കാനും നശിപ്പിച്ചു കളയാനും ഗോഡൗണ്‍ പൂട്ടാനും നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ 24ന് സപ്ലൈകോ വിജിലന്‍സ് ഓഫിസര്‍ ചങ്ങനാശേരിയില്‍ നടത്തിയ പരിശോധനയില്‍ നശിപ്പിച്ചു കളയാന്‍ നിര്‍ദേശിച്ചിരുന്ന അരി ഗോഡൗണുകളിലുമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. പ്രാഥമിക പരിശോധയില്‍ 10 ലോഡ് അരിയുടെ കുറവ് ഉള്ളതായും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
കോട്ടയം മേഖലാ മാനേജര്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ഇന്നലെ ചങ്ങനാശേരിയിലെ 2 ഗോഡൗണുകളിലുമായി നടത്തിയ പരിശോധനയില്‍ ആകെയുള്ള 28 ലോഡില്‍ 15 ലോഡ് അരി മാത്രമേ ബാക്കിയുള്ളൂ എന്ന് കണ്ടെത്തി. കുറവുള്ള 13 ലോഡ് അരി എന്തു ചെയ്തു എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.
0 Comments