നഗരത്തില്‍ നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്കിംഗ് സജീവം... താളം തെറ്റി കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് പരിഷ്‌കരണം

നഗരത്തില്‍ നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്കിംഗ് സജീവം... താളം തെറ്റി കാഞ്ഞങ്ങാട്ടെ ട്രാഫിക്ക് പരിഷ്‌കരണം


കാഞ്ഞങ്ങാട്: കുറച്ച് സ്ഥലങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് തൂക്കിയാല്‍ നഗരത്തിലെ ട്രാഫിക്ക് പരിഷ്‌കരണമായി എന്ന് കാഞ്ഞങ്ങാട് നഗരസഭക്ക് തെറ്റിദ്ധാരണയുണ്ടൊ എന്ന് അറിയില്ല. അത്രമാത്രമാണ് കാഞ്ഞങ്ങാട് നഗരസഭയില്‍ ട്രാഫിക്ക് പരിഷ്‌കരണത്തി ന്റെ ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് കാഞ്ഞങ്ങാട് നഗരസഭയില്‍ ട്രാഫിക്ക് പരിഷ്‌കരണം വന്നതിന് ശേഷവും നഗരത്തില്‍ പലയിടത്തും സര്‍വീസ് റോഡുകളടക്കമുള്ള ഇടങ്ങളില്‍ യഥേഷ്ടം വാഹനങ്ങളുടെ പാര്‍ക്കിംഗ് നടക്കുന്നു. കുടാതെ ബസുകള്‍ ഇ പ്പോഴും പ്രധാന റോഡുകളില്‍ നിര്‍ത്തി ആളുക ളെ കയറ്റുന്നുമുണ്ട്. കെട്ടി ഘോഷിച്ച് നഗരസഭ തുടക്കമിട്ട ട്രാഫിക്ക് പരിഷ്‌കരണം തുടക്കത്തിലെ പാളുന്നുവെന്നാണ് ആദ്യ ഘട്ടത്തില്‍ കാണുന്ന കാഴ്ച. വരും ദിവസങ്ങളില്‍ നഗരസഭ ഏത് രീതിയിലാണ് ട്രാഫിക്ക് നിയന്ത്രണം നഗരത്തില്‍ നടത്തുകയെന്നതിലായിരിക്കും ട്രാഫിക്ക് നിയന്ത്രണത്തി ന്റെ ഭാവി.

Post a Comment

0 Comments