കാസർകോട് : ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും പാലിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ എഫ് ബ്ലോക്കില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നിര്‍വ്വഹിച്ചു. 200 മില്ലി ലിറ്റര്‍ പാലുമായെത്തുന്ന ഏതൊരാള്‍ക്കും സൗജന്യമായി പാലിന്റെ ഗുണമേന്മ പരിശോധിക്കാവുന്നതാണ്. ഈ മാസം 10 വരെ സെന്റര്‍ പ്രവര്‍ത്തിക്കും.
ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള പാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്.
0 Comments