കാസര്‍കോട് : മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാക്കും കാസര്‍കോട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി പാട്ടിലാക്കാം സുരക്ഷാ സംഗീതയാത്ര സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. റോഡ് സുരക്ഷാ ജീവന്‍ രക്ഷാ സന്ദേശവുമായി തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ നടത്തുന്ന യാത്ര 12ന് രാവിലെ 9ന് തൃക്കരിപ്പൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ആര്‍ ടി ഒ എം മനോജ് ലയണ്‍സ് ഗവര്‍ണര്‍ ഡോ. എസ് രാജീവ് എന്നിവര്‍ അതിഥികളായിരിക്കും.
13നു വൈകിട്ട് 6ന് കാസര്‍കോട്ട് സമാപിക്കും. സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥിയായിരിക്കും. അനില്‍കുമാര്‍ മാസ്റ്റര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി അവതരിപ്പിക്കുന്നത് വെള്ളിക്കോത്ത് വിഷ്ണുഭട്ടും സംഘവുമാണ്. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ബോധവത്കരണവും ലക്ഷ്യമിടുന്നു. പാട്ടിലാക്കാം സുരക്ഷാ സംഗീത യാത്രയില്‍ മാവേലിയും പങ്കെടുക്കും. വിവിധ ലയണ്‍സ് ക്ലബ്ബുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകള്‍ എന്നിവ സംഗീത യാത്രക്ക് വ്യത്യസ്ത കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വാഹനാപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം നല്‍കാന്‍ പരിശീലനം നല്‍കി വണ്ടിയില്‍ നേസ രൂപീകരിക്കാന്‍ പോലീസ് പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ട്രാക്ക്. 400 പേരെ പരിശീലിപ്പിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വി വേണുഗോപാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മോഹന്‍ദാസ്, ട്രഷറര്‍ ഡോ. അജിതേഷ്, മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, സെക്രട്ടറി ഉമേഷ്, വേലായുധന്‍, കെ ഗിരീഷ് സംബന്ധിച്ചു.
0 Comments