പുരുഷനായിരുന്നപ്പോള്‍ 18 ാം നാവികസേനയില്‍ ജോലികിട്ടി ; ലിംഗ മാറ്റം നടത്തിയപ്പോൾ ജോലി പോയി; എല്‍ഡി ക്‌ളാര്‍ക്ക് പരീക്ഷയെഴുതിയാല്‍ വീണ്ടും ജോലിക്കെടുക്കാമെന്ന് വാഗ്ദാനം

പുരുഷനായിരുന്നപ്പോള്‍ 18 ാം നാവികസേനയില്‍ ജോലികിട്ടി ; ലിംഗ മാറ്റം നടത്തിയപ്പോൾ ജോലി പോയി; എല്‍ഡി ക്‌ളാര്‍ക്ക് പരീക്ഷയെഴുതിയാല്‍ വീണ്ടും ജോലിക്കെടുക്കാമെന്ന് വാഗ്ദാനം



ന്യൂഡല്‍ഹി: ലിംഗമാറ്റം നടത്തി പെണ്ണായതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കിയയാളെ വീണ്ടും ജോലിക്കെടുക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. പുരുഷനായിരിക്കെ ജോലിക്കെടുക്കുകയും പിന്നീട് സ്ത്രീയായപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത സാബി ഗിരി എന്നയാളെയാണ് സൈന്യം വീണ്ടും ജോലിക്കെടുക്കാന്‍ സമ്മതിച്ചിരിക്കുന്നത്. ജോലിയില്‍ നിന്നും പുറത്താക്കിയതിന് എതിരേ സെബി നടത്തുന്ന നിയമപോരാട്ടത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്.

മതിയായ യോഗ്യതയോടെ പരീക്ഷ എഴുതിക്കയറിയാല്‍ എല്‍ഡി ക്‌ളാര്‍ക്ക് ജോലിക്ക് എടുക്കുന്നതില്‍ തടസ്സമില്ലെന്ന് നാവികസേനയുടെ മറുപടി. പെണ്ണായി മാറിയതിന്റെ പേരില്‍ രണ്ടു വര്‍ഷം മുമ്പാണ് സാബിഗിരിയെ നാവികസേന പുറത്താക്കിയത്. വിശാഖപട്ടണത്ത് ഈസ്‌റ്റേണ്‍ നേവല്‍ കമാന്റില്‍ മറൈന്‍ എഞ്ചിനീയറായി ജോലിക്ക് കയറിയ സെബി പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് വിംഗിലേക്ക് മാറിയിരുന്നു. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയോടെ പുറത്താക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരേ സെബി നിയമപോരാട്ടം നടത്തുകയാണ്. സെബിക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും മറ്റും തീര്‍ത്തു നല്‍കുമെന്നു നാവികസേന പറഞ്ഞു.

ആണായി പിറക്കുകയും 18 ാം വയസ്സില്‍ നാവികസേനയില്‍ ജോലി നേടുകയും ചെയ്ത സെബി ഏഴു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം 2017 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറി. 1957 ലെ നിയമം അനുസരിച്ച് നേവിയിലെ ഏതാനും ജോലികള്‍ ഒഴിച്ച് നാവികസേനയിലെ ജോലിക്ക് സ്ത്രീകള്‍ അര്‍ഹരല്ല എന്ന് ചൂണ്ടിക്കാട്ടി സൈന്യം സെബിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സെബി നിയമപോരാട്ടം നടത്തുകയും ആയിരുന്നു. വിചാരണയ്ക്കിടയില്‍ സൈനിക ജോലി അല്ലാത്ത തസ്തികയില്‍ സെബിയ്ക്ക് ജോലി നല്‍കാന്‍ കഴിയുമോ എന്ന് ഡല്‍ഹി ഹൈക്കോടതി സൈന്യത്തോട് ആരാഞ്ഞിരുന്നു.

ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നാവികസേന സെബിയോട് പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയും യോഗ്യതയോടെ എത്തിയാല്‍ എല്‍ഡി ക്‌ളാര്‍ക്ക് തസ്തികയില്‍ നിയോഗിക്കാമെന്നും പറഞ്ഞിരിക്കുകയാണ്. വളരെ ചെറു പ്രായത്തില്‍ തന്നെ നാവികസേനയുടെ ഭാഗമായതിനാല്‍ സെബിയ്ക്ക് മറ്റൊരു ജോലി നേടാനുള്ള അവസരം കുറഞ്ഞുപോയെന്ന് അഭിഭാഷകന്‍ പറഞ്ഞു. 2017 ല്‍ നേവി സെബിയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലൂം സെബി അത് തള്ളി.

സൈനിക സേവനത്തിന് പോകാതെ പഠിക്കാന്‍ പോയിരുന്നെങ്കില്‍ ഇതിനേക്കാര്‍ മികച്ച ജോലി സെബിക്ക് കിട്ടുമായിരുന്നെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരില്‍ സ്വന്തം ഗ്രാമത്തില്‍ നിന്നും മാനസീക പീഡനം നേരിടുകയാണെന്നും ജോലിയും കൂലിയും ഇല്ലാത്തതിനാല്‍ സെബി കഷ്ടപ്പെടുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ജോലി പോയതോടെ വിദ്യാഭ്യാസം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന സെബി ഗ്രാജ്വേഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments