കോഴിക്കോട്: മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത നിയമണ ലംഘനങ്ങളില്‍ അമിത പിഴ ഈടാക്കുന്നത് ഓണക്കാലത്ത് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ബോധവത്കരണം നടത്തും. നിയമത്തില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്നും
ആറു ദിവസം പിഴയിനത്തില്‍ ലഭിച്ചത് 46 ലക്ഷം രൂപ. പ്രതിദിനം ശരാശരി എട്ടു ലക്ഷം രൂപയോളം പിഴയായി ലഭിക്കുന്നു. പരിഷ്‌കരിച്ച നിയമം വരുന്നതിനു മുന്‍പ് ഏഴൂ ലക്ഷത്തോളം രൂപയായിരുന്നു പിഴത്തുകയായി ഒരു ദിവസം ലഭിച്ചിരുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് അധികമായി ലഭിച്ചിരിക്കുന്നത്.
കേന്ദ്ര നിയമമായതിനാല്‍ പിഴശിക്ഷ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായി ഇടപെടല്‍ നടത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കുറഞ്ഞ പിഴത്തുക ചുമത്തുന്നതിനെ കുറിച്ചാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുള്ളത്. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുണ്ട്.
പിഴത്തുകയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments