ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മഹേഷ് കുമാറിന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം

ദേശീയ അധ്യാപക അവാർഡ് ജേതാവ് എം.മഹേഷ് കുമാറിന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം

കൊടക്കാട്: ദേശീയ അധ്യാപക അവാർഡ് ജേതാവ് ചെറിയാക്കര ഗവ.എൽ.പി.സ്കൂൾ അധ്യാപകൻ എം.മഹേഷ് കുമാറിന് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ  ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം.

പടിഞ്ഞാറെക്കര ഉദയ ക്ലബ്ബ് പരിസരത്ത് നിന്ന് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നാരായണ സ്മാരക ഗ്രന്ഥാലയ പരിസരത്തേക്ക് ആനയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ, സി.വി.നാരായണൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.കൊടക്കാട് നാരായണൻ, വികാസ് പലേരി ,സി..പി.മഹേഷ്, എം വി ചന്ദ്രഭാനു, ടി. നവീൻ, ഇ.കാർത്തിക് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ടി.വി.രാജേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടരി അഡ്വ.പി.അപ്പുക്കുട്ടൻ, വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി. പുഷ്പ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ.എം .ഗംഗാധരൻ, ടി.വി. ബാലൻ, പി.വി.ഉണ്ണിരാജൻ, സി.വി.നാരായണൻ, കെ.പി.ധനരാജ് പ്രസംഗിച്ചു. എം. മഹേഷ് കുമാർ മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments