തിരുവനന്തപുരം : ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനവുമായി കെഎസ്ആര്‍ടിസി. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് റെക്കോര്‍ഡ് വരുമാനമാണ്. 8.32 കോടി രൂപയാണ് സെപ്തംബര്‍ 16ന് വരുമാനമായി ലഭിച്ചത്.
ദീര്‍ഘദൂര സര്‍വീസുകള്‍ സ്പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു.
ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു.
ഉത്രാട ദിനത്തില്‍ 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും, അവിട്ടത്തിന് 5.86 കോടി രൂപയും. ഓണാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ശനിയാഴ്ച 7ന് 7.30 കോടി രൂപയായിരുന്നു വരുമാനം.
0 Comments